സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: സര്‍വകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ് (CCSS 2021 പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 190 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതല്‍ വീണ്ടും ലഭ്യമാക്കും.
പരീക്ഷ
നാലാം സെമസ്റ്റര്‍ വിവിധ ബി.വോക് (CBCSS-V-UG 2018 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 15 ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി (CBCSS) (2021 & 2022 പ്രവേശനം) ഏപ്രില്‍ 2024, (2020 പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 15ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
അദീബെ ഫാസില്‍ പ്രിലിമിനറി പരീക്ഷ
ജൂണ്‍ 19ന് ആരംഭിക്കുന്ന അദീബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷ ഏപ്രില്‍ / മേയ് 2024 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍. കോഴിക്കോട് ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ ഗവ. കോളജ് മടപ്പള്ളിയില്‍ പരീക്ഷക്ക് ഹാജരാകണം. മറ്റു കേന്ദ്രങ്ങളില്‍ മാറ്റമില്ല.
പരീക്ഷഫലം
സര്‍വകലാശാല എൻജി. കോളജിലെ (ഐ.ഇ.ടി) ഒന്നാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എ ഉർദു, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (CCSS 2022 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ബി.ആര്‍ക് വിദ്യാര്‍ഥികള്‍ക്ക് 2024 - 2025 വര്‍ഷത്തെ മൂന്നാം സെമസ്റ്ററിലേക്കുള്ള കോളജ് മാറ്റത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30.
എം.ജി
പരീക്ഷ ഫലം
കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബോട്ടണി, കെമിസ്ട്രി (2017, 2018 അഡ്മിഷനുകള്‍ സപ്ലമെന്ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ആഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 29 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റര്‍ (2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും ഒക്ടോബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബയോ ഇന്‍ഫര്‍മാറ്റിക്സ് പി.ജി.സി.എസ്.എസ് (സപ്ലിമെന്ററി മെഴ്സി ചാന്‍സ് ആഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 28 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
സ്പെഷല്‍ ടീച്ചര്‍: വാക്-ഇന്‍ ഇന്റര്‍വ്യൂ
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷനല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലികമായി സ്പെഷല്‍ ടീച്ചര്‍ നിയമനത്തിനുള്ള വാക്-ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 19ന് രാവിലെ 10.30ന് നടക്കും. സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത രേഖകളുടെ അസ്സല് ഹാജരാക്കണം.

