മദ്യലഹരിയിൽ അതിക്രമം: യുവാക്കൾ അറസ്റ്റിൽ
text_fieldsമദ്യലഹരിയിൽ അതിക്രമം നടത്തിയതിന് അറസ്റ്റിലായ യുവാക്കൾ
വിതുര: വിനോദസഞ്ചാരം നിരോധിച്ച പൊന്മുടിയിൽ മദ്യലഹരിയിൽ അതിക്രമിച്ച് കടക്കുകയും തടയാൻ ശ്രമിച്ച വനം അധികൃതരെ ആക്രമിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. വലിയവേളി എസ്.എസ് ഭവനിൽ സാജൻകുമാർ (34), പള്ളിത്തുറ സൗത്തിൽ തുമ്പ വി.എസ്.എസ്.സി കോളനി ക്വാർട്ടേഴ്സ് നമ്പർ സി70ൽ അനീഷ് (32), വലിയവേളി പുഷ്പവിലാസംവീട്ടിൽ സോളമൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോവിഡിനെത്തുടർന്ന് ഏതാനും മാസങ്ങളായി പൊന്മുടിയിൽ വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ പ്രതികളെ ഫോറസ്റ്റ് അധികൃതർ വിവരം ധരിപ്പിച്ചു.
എന്നാൽ, മദ്യലഹരിയിലായിരുന്നവർ വാഹനം കൊണ്ട് ചെക്പോസ്റ്റ് ഇടിച്ചുതകർത്ത് പ്രവേശിക്കാൻ ശ്രമിക്കുകയും ഉേദ്യാഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

