Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രേതബാധ ഒഴിപ്പിക്കൽ: 14കാരിക്ക് മന്ത്രവാദിയുടെ ക്രൂര മർദ്ദനം

text_fields
bookmark_border
14 year old brutally attacked by exorcist
cancel
Listen to this Article

ഛത്ര: പ്രേതബാധ ഒഴിപ്പിക്കൽ ചികിത്സക്കിടെ 14കാരിക്ക് മന്ത്രവാദിയുടെ ക്രൂര മർദ്ദനം. ജാർഖണ്ഡിലെ ഛാത്രയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ മന്ത്രവാദിയായ എം.ഡി വാഹിദിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു.

ഹോളി ആഘോഷങ്ങൾക്ക് ശേഷം കുട്ടി ശാരീരീക അസ്വസ്ഥതകൾ നേരിട്ടിരുന്നു. ബാധ ഒഴിപ്പിക്കാനുള്ള കർമ്മങ്ങൾ ചെയ്യുന്നതിലൂടെ പെൺകുട്ടി ആരോഗ്യവതിയാകുമെന്ന് വാഹിദ് കുടുംബത്തിന് ഉറപ്പു നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബം ചികിത്സക്ക് അനുമതി നൽകിയത്.

ചികിത്സക്കെന്ന വ്യാജേന പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ധൂപം കൊണ്ട് ദേഹത്ത് പൊള്ളലേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ കൈകളിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.

ആരോഗ്യനില മോശമായതിനെ തുടർന്ന് പെൺകുട്ടിയെ ഛാത്രയിലെ സദാർ ആശുപത്രയിലേക്കും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 14 year old brutally attacked by exorcist
Next Story