Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കുഴിമൂടി; 22കാരൻ അറസ്റ്റിൽ

text_fields
bookmark_border
മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കുഴിമൂടി; 22കാരൻ അറസ്റ്റിൽ
cancel

ഹൈദരാബാദ്: തിരുപ്പതിയിൽ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വയലിൽ കുഴിച്ചുമൂടി. സംഭവത്തിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോക്ലേറ്റ് കാണിച്ച് കുട്ടിയെ ആളൊഴിഞ്ഞ വയലിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി മരണപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം വയലിൽ കുഴിച്ച് മൂടി. കുട്ടിയെ കാണാതായതിനെത്തുടർന്ന് പ്രദേശത്ത് അന്വേഷണം നടത്തിയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ന​ഗരി എം.എൽ.എ ​ഗാലി ഭാനു പ്രകാശ് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3-year-old-raped-and-body-buried-at-field
Next Story