Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; 67 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
vargees
cancel
camera_alt

വർഗീസ്

തിരുവല്ല : നാലാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറായ 67 കാരൻ അറസ്റ്റിലായി. തിരുവല്ല വെൺപാല താഴമ്പള്ളത്ത് വീട്ടിൽ കുഞ്ഞായൻ എന്ന് വിളിക്കുന്ന വർഗീസാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒരു വർഷക്കാലമായി കുട്ടി ഇയാളുടെ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ നിന്നും തിരികെ വരും വഴി മറ്റ് കുട്ടികളെ അവരവരുടെ വീടുകളിൽ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളിൽ ഓട്ടോറിക്ഷ നിർത്തിയിട്ടായിരുന്നു കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ഒരാൾ കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി പ്രതിയെ ഉച്ചയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4th class student sexually assaulted
Next Story