Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
55 year old woman dragged into forest, gang raped in Greater Noida
cancel

യു.പിയിൽ പുല്ലരിയാൻ പോയ 55കാര​ിയെ നാലുപേർ കൂട്ടബലാത്സംഗം ചെയ്​തതായി പരാതി

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിൽ 55കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തതായി പരാതി. ഗ്രേറ്റർ നോയിഡയിലെ ജേവർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ വനമേഖലയിലാണ്​ സംഭവം.

രാവിലെ 10 മണിയോടെ വയലിൽ പുല്ലരിയാൻ പോയതായിരുന്നു സ്​ത്രീ. അവിടെവെച്ച്​ ഇവരെ നാലുപേർ ചേർന്ന്​ കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അവിടെനിന്ന്​ രക്ഷപ്പെട്ട സ്​ത്രീ ഉടൻ തന്നെ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ തുടർന്ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്​ത്രീയെ ആശുപത്രിയിലേക്ക്​ മാറ്റി. അവരുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ പൊലീസ്​ അറിയിച്ചു.

പ്രതികളിലൊരാൾ ഗ്രാമത്തിലെ തന്നെയാളാണെന്ന്​ സ്​ത്രീയുടെ മൊഴിയിൽ പറയുന്നു. അയാൾ സ്​ത്രീ പുല്ലരിയാൻ പോയ വയലിൽ കാലികളെ തീറ്റുന്നുണ്ടായിരുന്നു. കൂട്ടുപ്രതികളായ മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ​ കേസ്​ രജിസ്റ്റർ ചെയ്​തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 55 year old woman dragged into forest, gang raped in Greater Noida
Next Story