Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

85കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ 35കാരൻ പിടിയിൽ

text_fields
bookmark_border
Crime News
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ബറെയ്ലിയിൽ 85കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 35കാരൻ അറസ്റ്റിൽ. ജൂലൈ 29നായിരുന്നു സംഭവം. കേസിൽ രാകേഷ് കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭർത്താവും മകനും മരണപ്പെട്ടതിന് ശേഷം വയോധിക തനിച്ചായിരുന്നു താമസം. തിങ്കളാഴ്ച മദ്യലഹരിയിലായിരുന്ന പ്രതി വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും ബലാത്സം​ഗം ചെയ്യുകയുമായിരുന്നു. വയോധികയുടെ ഭർതൃസഹോദരി വീട്ടിലെത്തിയപ്പോഴാണ് പ്രതി ഇവരെ പീഡിപ്പിക്കുന്നത് കണ്ടത്. ഇവരെ കണ്ടയുടൻ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.

വയോധിക ബലാത്സം​ഗം ചെയ്യപ്പെട്ടതിന് പിന്നാലെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ പ്രദേശവാസികൾ ചേർന്ന് പൊലീസിന് കൈമാറി. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 85-year-old woman raped, murdered by drunk man in UP
Next Story