ക്രിമിനല്‍ കേസ് പ്രതി കാപ്പ പ്രകാരം തടവില്‍
text_fieldsഷാജു
കൊട്ടിയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം തടവിലാക്കി. മയ്യനാട് മുക്കംചേരിയില് ചങ്ങാട്ട്ഹൗസില് മാടന് എന്ന ഷാജു ആണ് (30) അറസ്റ്റിലായത്. ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം തുടങ്ങി കേസുകളില്‍ പ്രതിയാണ്. ജില്ല പൊലീസ് മേധാവി മെറിന് ജോസഫ് കലക്ടർ അഫ്സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ഇരവിപുരം സ്റ്റേഷന് ഇന്‍സ്പെക്ടർ ജിത്തിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. ഇയാളെ കരുതല്‍തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

