വാഹനമോഷണക്കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ
text_fieldsജയ്മോൻ
പന്തളം: നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവിനെ 15 വർഷത്തിനുശേഷം പൊലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ, വെണ്മണി, പി.ജെ സദനം വീട്ടിൽ സാംജി എന്ന ജയ്മോനാണ് (40) പന്തളം പൊലീസിന്റെ വലയിലായത്.
2007ൽ പന്തളം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. അന്ന് മുതൽ ഒളിവിലായിരുന്ന ഇയാൾ നാട്ടിലെത്തിയെന്ന രഹസ്യവിവരം അറിഞ്ഞ പൊലീസ് സംഘം അവിടെയെത്തി വീടുവളഞ്ഞ് സാഹസികമായാണ് പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിലാണ് പ്രതിയെ കുടുക്കിയത്. എസ്.ഐ ബി.എസ് ശ്രീജിത്ത്, സി.പി.ഒമാരായ എസ്.അൻവർഷ, അർജുൻ കൃഷ്ണ, രഘുകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

