Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്‌സോ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്

text_fields
bookmark_border
ebin
cancel
camera_alt

എബിന്‍

തൃശൂർ: പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിനതടവിനും 3.70 ലക്ഷം പിഴ അടക്കാനനും തൃശൂര്‍ അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി ഇമ്മട്ടി വീട്ടില്‍ എബിന്‍ (24)നെയാണ് ജഡ്ജ് ജയപ്രഭു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

പിഴ തുക അടക്കാത്ത പക്ഷം മൂന്ന്​ വര്‍ഷവും രണ്ട്​ മാസവും കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 32 രേഖകളും 6 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഭിഭാഷകനായ ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി. സി.പി.ഒമാരായ വിനീത്കുമാര്‍, ജോഷി എന്നിവര്‍ സഹായികളായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused in POCSO case get 50 years rigorous imprisonment
Next Story