യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപ്രതി ലാലു
നെടുമങ്ങാട്: യുവാവിനെ തലയിൽ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആനാട് വെള്ളരിക്കോണം തടത്തരികത്ത് വീട്ടിൽ ചുണ്ടൻ ലാലു എന്ന ലാലു(40)വിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളരിക്കോണം സ്വദേശി സുനിൽകുമാർ (41)നെയാണ് കഴിഞ്ഞ 16 ന് വൈകീട്ട് വെള്ളരിക്കോണം ജങ്ഷനിൽ ബൈക്കിൽ പോകുമ്പോൾ തടഞ്ഞുനിർത്തി വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്.പ്രതി സ്ഥിരമായി മദ്യപിച്ച് വെള്ളരിക്കോണം ജങ്ഷനിൽ ചീത്തവിളിച്ച് ജനങ്ങൾക്ക് നിരന്തരം ശല്യമുണ്ടാക്കിയത് വിലക്കിയതിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സുനിൽകുമാർ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ പൊലീസ് ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സൂര്യ.കെ.ആർ, റോജോമോൻ, പ്രസാദ്ചന്ദ്രൻ, എസ്.സി.പി.ഒ ബിജു .ആർ, സി.പി.ഒ ഷാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

