Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസിഡ് ആക്രമണം: പ്രതി പിടിയിൽ
text_fieldsbookmark_border
കോതമംഗലം: യുവാവിന്റെ മേൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചേലാട് കരിങ്ങഴ എൽ.പി സ്കൂളിന് സമീപം വെട്ടുപാറക്കിൽ റെജിയെയാണ് (51) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി എട്ടരയോടെ ചേലാട് മിനിപ്പടിയിലുള്ള വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ച് കയറി കന്നാസിൽ കരുതിയ ആസിഡ് അനന്തു എന്നയാളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
അനന്തുവിന്റെ തലക്കും മുഖത്തും കൈക്കും പൊള്ളലേറ്റു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

