Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം

text_fields
bookmark_border
acid attack
cancel

തൊടുപുഴ: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ രാത്രി 11ഓടെയാണ് ചെറുതോണി സ്വദേശിയായ ലൈജുവിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ രണ്ടുപേർ കാർ തടഞ്ഞുനിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു.

കണ്ണിന് ഉൾപ്പെടെ മുഖത്ത് സാരമായി പരിക്കേറ്റു. ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

സംഭവത്തിൽ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - acid attack in cheruthoni
Next Story