Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ

text_fields
bookmark_border
ഇൻസ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയായിരുന്നു പീഡനം
neeraj 78967
cancel
camera_alt

പ്രതി നീരജ് 

കൊല്ലം: പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജിനെയാണ് കടയ്ക്കല്‍ പൊലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.

പെൺകുട്ടികളുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് നീരജ് പരിചയം സ്ഥാപിച്ചത്. പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രതി കൈക്കലാക്കി. പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തി രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീ‍ഡിപ്പിക്കുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നീരജിനെ നാട്ടുകാർ പിടികൂടിയിരുന്നു. ഇതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്‌തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An 18-year-old boy arrested for molesting girls studying in classes 7 and 8
Next Story