Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരുമ്പ് ഷീറ്റ് മോഷണം പോയ സംഭവം: പ്രതി പിടിയിൽ
text_fieldsbookmark_border
ആഷിഖ്
Listen to this Article
ആലത്തൂർ: പൊലീസ് സ്റ്റേഷൻ പരിധിയിലെ മലക്കുളം കനാൽ റോഡിനടുത്ത് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയ കേസിലെ മൂന്നാമത്തെ പ്രതിയെയും ആലത്തൂർ പൊലീസ് പിടികൂടി.
മേലാർക്കോട് കടമ്പിടി പാഴിയോട് പുത്തൻതുറയിൽ ആഷിഖിനെയാണ് (37) അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഈ കേസിലെ രണ്ട് പേരെ മൂന്ന് ദിവസം മുമ്പ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
വണ്ടാഴി നെല്ലിക്കോട് രാജേഷ് (32), ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടിൽ സുബൈർ (37) എന്നിവരാണ് നേരത്തേ പിടിയിലായവർ. മേയ് 16ന് പുലർച്ച രണ്ടോടെയാണ് മോഷണം നടന്നത്.
Next Story

