ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു
text_fieldsസൈനുദ്ദീൻ
തിരൂർ: ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ തിരൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബൈക്കിൽ കടത്തികൊണ്ടുവന്ന 110 ഗ്രാം കഞ്ചാവുമായാണ് ചെറിയമുണ്ടം തലക്കടത്തൂർ അള്ളമ്പത്തൂർ സൈനുദ്ദീനെ (27) തിരൂർ എക്സൈസ് പിടികൂടിയത്. ചെറിയമുണ്ടം പറപ്പൂർ തടത്തുവെച്ചാണ് പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പരിശോധിക്കുകയായിരുന്നു. ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ അജിരാജ്, പ്രിവന്റിവ് ഓഫിസർ എസ്. സുനിൽകുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ് ) കെ. പ്രദീപ് കുമാർ, എക്സൈസ് ഡ്രൈവർ മുഹമ്മദ് അബ്ദുറഹിമാൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

