Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ
cancel
Listen to this Article

കൊച്ചി: ബ്രൗൺഷുഗറുമായി അസം സ്വദേശി ജഹറുൽ ഇസ്ലാമിനെ (21) കൊച്ചി നാർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണറുടെ കീഴിലുള്ള ഡാൻസഫ് സംഘം അറസ്റ്റ് ചെയ്തു.തൃക്കാക്കര പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം മയക്കുമരുന്ന് ഇയാളിൽനിന്ന് കണ്ടെടുത്തത്.

അന്തർസംസ്ഥാന തൊഴിലാളികൾക്കും ഐ.ടി സെക്ടറിൽ ജോലി ചെയ്യുന്നവർക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളാണ് ജഹറുൽ ഇസ്ലാമെന്ന് പൊലീസ് പറഞ്ഞു.കൊച്ചി സിറ്റി പൊലീസ് കമീഷണർ സി. നാഗരാജുവിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാം, ഡാൻസെഫ് എസ്.ഐ റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam native arrested with brown sugar
Next Story