കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
text_fieldsമുക്സിദുൽ
ഇസ്ലാം
പെരുമ്പാവൂർ: കഞ്ചാവുമായി അന്തർസംസ്ഥാനക്കാരൻ പിടിയിലായി. അസം സ്വദേശി മുക്സിദുൽ ഇസ്ലാമിനെയാണ് (22) എക്സൈസ് സംഘം പിടികൂടിയത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഇയാൾ വിൽപന നടത്തിവന്നിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടർ എം. മഹേഷ്കുമാറും സംഘവും നടത്തിയ പട്രോളിങ്ങിനിടെയാണ് പെരുമ്പാവൂർ മാവിന്‍ചുവട് ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലായത്. 2. 110 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രിവന്റിവ് ഓഫിസർ പി.കെ. വിജയൻ, വി.എസ്. ഷൈജു, എ.എസ്. രേഷ്മ, വി.എൽ. ജിമ്മി, ടി.കെ. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

