വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsസുമൽ
കളമശ്ശേരി: ഇരുകൂട്ടർ തമ്മിെല തർക്കത്തിൽ ഇടപെട്ടയാൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കളമശ്ശേരി ഗ്ലാസ് കോളനിയിൽ അനക്കപ്പിള്ളി വീട്ടിൽ സുമലിനെയാണ് (26) അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് സൗത്ത് കളമശ്ശേരി ശാന്തിനഗർ നീറുങ്കൽ റോഡിന് സമീപം വെച്ചുണ്ടായ തർക്കത്തിൽ ഇടപെട്ട നീറുങ്കൽ വീട്ടിൽ ഹാരിസിനെയാണ് (51) ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ഹാരിസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടമ്മയിൽനിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ
തൃപ്പൂണിത്തുറ: ചൂരക്കാടുള്ള വീട്ടമ്മയിൽനിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കീഴൂർ വെണ്ണകുഴിയിൽ വീട്ടിൽ അനിത (47), ഇവരുടെ മകൻ ആദം ബോസ് (27) എന്നിവരാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവർ വീട്ടമ്മയിൽനിന്ന് പലതവണയായിട്ടാണ് തുക തട്ടിയെടുത്തത് എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ വീട്ടിൽനിന്ന് പ്രതികളെ പിടികൂടിയത്.

