പൊലീസിനുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ
text_fieldsജിയോ ജോസഫ് ആന്റണി
കോട്ടയം: പുതുവത്സരാഘോഷത്തിനിടെ പൊലീസിനെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പായിക്കാട് പാറശ്ശേരി വീട്ടിൽ ജിയോ ജോസഫ് ആന്റണിയെയാണ് (28) അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച കരിയമ്പാടം ഭാഗത്ത് നടന്ന പുതുവത്സരാഘോഷത്തിനിടെ ഇയാളും സുഹൃത്തുക്കളും തമ്മിൽ വാക്തർക്കം ഉണ്ടാകുകയും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ഇയാൾ പൊലീസിനെ കൈയേറ്റം ചെയ്യുകയും യൂനിഫോം വലിച്ചുകീറി ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, സി.പി.ഒമാരായ പ്രവീൺ, സിജാസ്, രാഗേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

