അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsഷാജൻ
ജോർജ്
ഈരാറ്റുപേട്ട: വീടുകയറി അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പനച്ചിപ്പാറ ആറ്റുചാലിൽ വീട്ടിൽ ഷാജൻ ജോർജിനെയാണ് (45) അറസ്റ്റ് ചെയ്തത്. പനച്ചിപ്പാറ ഭാഗത്തുള്ള വീട്ടിലെത്തി വീട്ടമ്മയെയും മകനെയും ആക്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ മകനുമായി ഇയാൾക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച അയൽവാസിയെ കത്തികൊണ്ട് മുറിവേൽപ്പിച്ചു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, സി.പി.ഒമാരായ ശരത് കൃഷ്ണദേവ്, ജിനു കെ.ആർ, അനീഷ് കെ.സി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

