ഉപ്പളയിൽ പൊലീസിനുനേരെ ആക്രമണം; എസ്.ഐക്ക് കുത്തേറ്റു
text_fieldsകാസർകോട്: ഉപ്പളയിൽ പൊലീസ് സംഘത്തിനുനേരെ ആക്രമണം. എസ്.ഐക്ക് മുഖത്ത് കുത്തേറ്റു. മഞ്ചേശ്വരം എസ്.ഐ പി. അനൂപിനാണ് (32) കല്ലുകൊണ്ട് മുഖത്ത് കുത്തേറ്റത്. എസ്.ഐയുടെ മുഖത്തടിക്കുകയും കാറിന്റെ ഡോർ ഉപയോഗിച്ച് പരിക്കേൽപിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് റഷീദ്, അഫ്സൽ എന്നിവരെയും കണ്ടാലറിയാവുന്ന മൂന്നുപേരെയും പ്രതിചേർത്ത് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഞായറാഴ്ച പുലർച്ച 12.30ന് ഉപ്പള ഹിദായത്ത് നഗറിലാണ് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണമുണ്ടായത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ കിഷോറിനും മർദനമേറ്റു.

