യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsഅശോകൻ, മക്കളായ ആകാശ്, സൂര്യൻ
ചാത്തന്നൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ചാത്തന്നൂർ, മീനാട് ഈസ്റ്റ്, ആകാശ് ഭവനിൽ അശോകൻ (58), അശോകന്റെ മക്കളായ ആകാശ് (25), സൂര്യൻ (26) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.30ന് മീനാട് ക്ഷേത്രത്തിലെ ഉത്സവാഘോഷ യാത്രയിൽ പങ്കെടുത്ത മീനാട് സ്വദേശി നിവിനെ മുൻവിരോധത്താൽ മീനാട് കിഴക്കുകര പഞ്ചവടി ജങ്ഷനിൽ ആകാശും സൂര്യയും തടഞ്ഞുനിർത്തി.
ഈ സമയം അശോകൻ കത്തി ഉപയോഗിച്ച് നിവിന്റെ തലയിലും തോളിലുമായി വെട്ടുകയായിരുന്നുവെന്നും വെട്ടുകൊണ്ട് തറയിൽ വീണ നിവിനെ മറ്റു രണ്ട് പ്രതികൾ ചേർന്ന് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, മധു, സി.പി.ഒമാരായ പ്രവീൺ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

