Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ അപായപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
text_fieldsbookmark_border
നഹാസ്
തോപ്പുംപടി: യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മട്ടാഞ്ചേരി കോമ്പാറമുക്കിൽ ഇലഞ്ഞിക്കൽ വീട്ടിൽ നഹാസിനെയാണ് (29) ഹാർബർ എസ്.ഐ സി.ആർ. സിങ്ങിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ശല്യം ചെയ്തതിനെ തുടർന്ന് പ്രതിക്കെതിരെ കേസ് കൊടുത്തതിന്റെ വിരോധംമൂലം സ്കൂട്ടറിൽ ജോലി സ്ഥലത്തേക്കുപോയ യുവതിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Next Story

