വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; നാലുപേർ പിടിയിൽ
text_fieldsശാഹുൽ രമേശ്, രാഹുൽ രമേശ്, ഗോകുൽ രമേശ്,
ലിബിൻ ആന്റണി
ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.വാഴപ്പള്ളി മഞ്ചാടിക്കര കുരുതിക്കളം വീട്ടിൽ ശാഹുൽ രമേശ് (23), ഇയാളുടെ സഹോദരങ്ങളായ രാഹുൽ രമേശ് (24), ഗോകുൽ രമേശ് (28), കണ്ടത്തിപ്പറമ്പ് ഭാഗത്ത് പതാലിൽ വീട്ടിൽ ലിബിൻ ആന്റണി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘംചേർന്ന് മഞ്ചാടിക്കര ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും ചീത്തവിളിക്കുകയും കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തിനുമുമ്പ് ഇവർ നാലുപേരും ചേർന്ന് വീടിന് സമീപം വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് ഇവരുടെ മകൻ വിഡിയോ എടുത്തതിലുള്ള വിരോധം മൂലമാണ് ആക്രമിച്ചതെന്ന് പറയുന്നു. എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ. ജയകൃഷ്ണൻ, ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

