വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
text_fieldsകിളിമാനൂർ: മദ്യലഹരിയിൽ വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ സുനിൽ (34) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത്: സ്ഥിരം മദ്യപാനിയായ സുനിൽ വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദിക്കുകയും രാത്രിയിൽ ഇവരെ വീട്ടിൽ നിന്നിറക്കി വിടുന്നതും പതിവാണ്.
നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവ ദിവസം രാത്രി ഒരു മണിയോടെ മദ്യലഹരിയിലെത്തിയ സുനിൽ, പതിവുപോലെ ഭാര്യയെയും കുട്ടികളെയും ഇറക്കിവിടാൻ ശ്രമിച്ചു. ഇവർ തയാറാകാത്തതോടെ കുട്ടികളുടെ പുസ്തകങ്ങളും നോട്ട് ബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിച്ചു.
തുടർന്ന്, വീടിന് തീയിട്ടു. തീ പടർന്നതോടെ അമ്മയും മക്കളും പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂർണമായും കത്തിനശിച്ചു. തുടർന്ന്, ഒളിവിൽ പോയ പ്രതിയെ പള്ളിക്കൽ സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ ജോസഫ് എബ്രഹാം, സി.പി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

