ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
text_fieldsശിവപ്രസാദ്
കിളികൊല്ലൂര്‍: ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. മങ്ങാട് ചാത്തിനാംകുളം പുലരി നഗര്‍ 122 അജിതാ ഭവനില്‍ ശിവപ്രസാദ് (52) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യ അജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും മകന് അരുണ്‍ പ്രസാദിനെ കുത്താനും ശ്രമിച്ചു.
ഇവർ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. കിളികൊല്ലൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, എ.എസ്.ഐമാരായ സന്തോഷ്, ജിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

