യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
text_fieldsനെടുങ്കണ്ടം: കുടുംബ വഴക്കിനെത്തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫിസില്‍ കയറി ജീവനക്കാരിയുടെ കഴുത്തില്‍ കത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭര്‍ത്താവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മോഡീഹൗസില് മനോജിനെയാണ്(54) പിടികൂടിയത്.
തിങ്കളാഴ്ച ഓഫിസ് പ്രവര്‍ത്തനസമയത്ത് മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫിസില്‍ അതിക്രമിച്ചു കയറി ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും കത്തികൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫിസില്‍ കയറി മറ്റൊരു ജീവനക്കാരനെ മര്‍ദിച്ചതായി കട്ടപ്പന പൊലീസിൽ കേസുള്ളതായും പൊലീസ് പറഞ്ഞു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

