യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsവിഷ്ണു, അരുണ്‍, രാഹുല്‍
നേമം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേരെ കരമന പൊലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം താന്നിമൂട് രാമപുരം മേക്കേതട്ടില് പുത്തന്‍വീട്ടില്‍ തൈബു എന്നുവിളിക്കുന്ന വിഷ്ണു (33), കരമന തളിയല്‍ സത്യ നഗര്‍ ടി.സി 50/1162ല്‍ തൊപ്പി അരുണ്‍ എന്ന അരുണ്‍ (33), നെടുങ്കാട് തളിയല്‍ പമ്പ് ഹൗസിന് സമീപം കുഞ്ഞുവീട്ടില്‍ കുട്ടന് എന്ന രാഹുല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു കേസിന്നാസ്പദമായ സംഭവം.
തളിയല്‍ സ്വദേശി ഉമേഷ് (40) ആണ് ആക്രമണത്തിന് ഇരയായത്. ഒന്നിച്ചിരുന്ന് മദ്യപിച്ചതിലുള്ള വാക്കുതര്‍ക്കവും വിരോധവുമാണ് ആക്രമണത്തിന് കാരണമായത്. കരമന സി.ഐ ദിനേശ്, എസ്.ഐമാരായ ശ്രീജിത്ത്, വിപിന്‍, എ.എസ്.ഐ രവി, സി.പി.ഒ ജോയി എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

