Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
murder case
cancel
camera_alt

സു​നി​ൽ

നെടുമങ്ങാട്: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ ആഴകം കണ്ടല സോളമൻ വില്ലയിൽ സുനിൽ (44) ആണ് അറസ്റ്റിലായത്.

ഈമാസം 24ന് രാത്രി 10.45ന് പരാതിക്കാരനായ കരുപ്പൂർ മൊട്ടമൂട് കുഴിവിള വീട്ടിൽ അനീഷ് നെടുമങ്ങാട് സെൻട്രൽ പ്ലാസ ബാറിൽ സുഹൃത്തുക്കളുമായി മദ്യപിച്ചു. ശേഷം ബിൽ അടയ്ക്കാൻ വേണ്ടി ബാർ ജീവനക്കാരൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന് പറഞ്ഞു.

സുഹൃത്തുക്കളുമായി പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അവിടെ കിടന്ന ഇരുമ്പ് പൈപ്പെടുത്ത് സുനിൽ പരാതിക്കാരന്‍റെ തലക്കടിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ സതീഷ് കുമാർ, എസ്.ഐമാരായ ശ്രീകാന്ത്, ഭുവനേന്ദ്രൻ, എസ്.ഐ വിജയൻ, സി.പി.ഒ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted murder-Accused arrested
Next Story