വീടുകയറി വധശ്രമം: സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsസുനീഷ്, അനീഷ്
തിരുവല്ല: കവിയൂരിലെ കോട്ടൂരിൽ വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. സഹോദരന്മാരായ കോട്ടൂർ ആനപ്പാറക്കൽ വീട്ടിൽ സുനീഷ് (38), അനീഷ് (34) എന്നിവരാണ് തിരുവല്ല പൊലീസിെൻറ പിടിയിലായത്.
കോട്ടൂർ ആനപ്പാറക്കൽ വീട്ടിൽ രാജ്മോഹനെ വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ 11മണിയോടെ ആയിരുന്നു സംഭവം. വീടുകയറി ആക്രമണം നടത്തിയ യുവാക്കൾ രാജ്മോഹനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വീട്ടുമുറ്റത്ത് ഓട്ടോയും തകർത്തു. സംഭവശേഷം ഒളിവിൽപോയ പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ കണിയാമ്പാറയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി.എസ്. വിനോദ്, എസ്.ഐ അനിൽ, സിവിൽ ഓഫിസർമാരായ വിഷ്ണു, നവീൻ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

