Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപ്പകൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
kerala police
cancel

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ബാലഗ്രാം സ്വദേശി ഹരിക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് ആണ് ഹരിയെ ആക്രമിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറായ ഹരി, സ്കൂൾ ട്രിപ്പ് കഴിഞ്ഞ് തിരികെ വരുമ്പോൾ രാവിലെ ഒമ്പതോടെ തൂക്കുപാലം ടൗണിൽ വെച്ച് സന്തോഷ് തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് സന്തോഷ് ഹരിയെ വെട്ടുകയായിരുന്നു.

വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ കയറി രക്ഷപെട്ട സന്തോഷിനായി നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണിൽ വച്ച് ഏറ്റുമുട്ടിയിരുന്നു

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - auto driver was attacked in the road on daylight
Next Story