Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടില്‍ ബാര്‍ മോഡൽ മദ്യ വിൽപ്പന: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
reji
cancel
camera_alt

അറസ്റ്റിലായ റെജി

ആമ്പല്ലൂർ (തൃശൂർ): കല്ലൂര്‍ മാവിന്‍ചുവടില്‍ വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വിൽപ്പന നടത്തിയിരുന്നയാളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തറയിൽ റെജിയാണ് (51) അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍നിന്ന് 21.4 ലിറ്റര്‍ മദ്യം കണ്ടെടുത്തു. വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിച്ച് ദിവസവും പുലര്‍ച്ചെ മുതല്‍ ഇയാള്‍ വീട്ടില്‍ മദ്യവിൽപ്പന നടത്തിയിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്‍, പ്രിവന്റിവ് ഓഫിസര്‍ സി.ബി. ജോഷി, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) കെ.കെ. വത്സന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ആര്‍. രാകേഷ്, സുഭാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bar Model Liquor Sale at home: One Arrested
Next Story