Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും പോറ്റാനായി മോഷണം തൊഴിലാക്കിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: മൂന്നു ഭാര്യമാരെയും ഒമ്പതുമക്കളെയും സംരക്ഷിക്കാൻ മോഷണം തൊഴിലാക്കിയ 36കാരനെ അറസ്റ്റ് ചെയ്ത് ബംഗളുരു പൊലീസ്. ബാബാജാൻ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ ബംഗളൂരു പൊലീസ് കേസെടുത്തു.
കുടുംബം പോറ്റാനായാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും നന്നായി നോക്കിയിരുന്നു യുവാവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇതടക്കം എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.
Next Story

