Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർട്ടിക്കിടെ റീൽ ചീത്രീകരണം; ബംഗളൂരുവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയിൽ നിന്ന് യുവതി വീണു മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ബെംഗളൂരുവിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയ യുവതി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയിൽ നിന്ന് വീണു മരിച്ചു. ലിഫ്റ്റ് സ്ഥാപിക്കാനിരുന്ന സ്ഥലത്താണ് സ്ത്രീ വീണത്.
ബുധനാഴ്ച രാത്രി ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് യുവതി പോയിരുന്നതായി പൊലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ് ഈ കെട്ടിടം.
റീൽ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് മറ്റുള്ളവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ച യുവതിയുടെ ഫോണിൽ നിന്ന് അത്തരം ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Next Story

