Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി പ്രവർത്തകന്റെ മൃതദേഹം പാർട്ടി ഓഫിസിൽ; യുവതി അറസ്റ്റിൽ

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകന്റെ മൃതദേഹം പാർട്ടി ഓഫിസിൽ; യുവതി അറസ്റ്റിൽ
cancel

കൊൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പറഗാന ജില്ലയിൽ ബി.ജെ.പി പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. പറഗാനയിലെ പാർട്ടി ഓഫിസിലാണ് ബി.ജെ.പി പ്രവർത്തകൻ പൃഥിരാജ് നാസ്കറുടെ മൃതദേഹം കണ്ടെത്തിയത്. ജില്ലയിൽ ബി.ജെ.പിയുടെ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ നേതൃത്വം പൃഥിരാജിന് ആയിരുന്നു.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നാലെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ കൊലപാതകമല്ല ഇതെന്ന് തെളിഞ്ഞു. ഇതോടെ ബി.ജെ.പിയുടെ വ്യാജ ആരോപണം പൊളിഞ്ഞുവെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തു.

സ്ത്രീയുമായുള്ള ​പൃഥിരാജിന്റെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഇയാളെ കൊന്നുവെന്നാണ് യുവതിയുടെ മൊഴി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് പാർട്ടി ഓഫിസിൽ പൃഥിരാജിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബർ അഞ്ചുമുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

കൃത്യം നടത്തിയശേഷം പ്രതി രക്ഷപ്പെട്ടിരുന്നു.മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ യുവതി കുറ്റം ഏറ്റുപറഞ്ഞു. കൊലപാതകം നടത്താൻ യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP worker's body found inside party office in Bengal woman arrested
Next Story