സഹോദരങ്ങളായ അന്തർസംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചു; ഒരാൾക്ക് കുത്തേറ്റു
text_fieldsഇരിട്ടി: നിർമാണത്തൊഴിലിനായി എത്തിയ അന്തർസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ ജ്യേഷ്ഠെൻറ കുത്തേറ്റ് അനുജന് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലിന് പായം വട്ടിയറ സ്കൂളിനു സമീപത്താണ് സംഭവം. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ വീടുനിർമാണ ജോലിക്കായി എത്തിയ പഞ്ചാബ് സ്വദേശികളും സഹോദരങ്ങളുമായ വിജയ്റാം (49), മംഗത് റാം (51) എന്നിവരാണ് താമസസ്ഥലത്ത് ഏറ്റുമുട്ടിയത്.
സംഘർഷത്തിനിടെ മംഗത്റാം കത്തി ഉപയോഗിച്ച് വിജയ്റാമിെൻറ വയറിന് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സഹോദരെൻറ കുത്തേറ്റ വിജയ്റാമിനെ സമീപ പ്രദേശത്തെ നാട്ടുകാരായ മൂന്നംഗ സംഘവും മർദിച്ചതായി ആരോപണമുണ്ട്.

