കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsമിഥുൻതോമസ്
ചങ്ങനാശ്ശേരി: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഇത്തിത്താനം വടക്കേക്കുറ്റ് വീട്ടിൽ (ചെത്തിപ്പുഴ കുരിശുംമൂട് ഭാഗത്ത് താമസം) മിഥുൻ തോമസിനെയാണ് (36) ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ വിൽപനക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശ്ശേരി പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇവിടെനിന്നും നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ചങ്ങനാശ്ശേരി എസ്.ഐ അഖിൽ രാജ്, ജി. ബൈജു, രാജ് മോഹൻ, എ.എസ്.ഐ അരുണാകുമാരി, സി.പി.ഒമാരായ അജിത് പി. മോഹനൻ, ബോബി, കൂടാതെ ജില്ല ലഹരിവിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ല പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

