വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsകഞ്ചാവ് വിൽപന കേസിൽ അറസ്റ്റിലായവർ
മംഗളൂരു: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായി.
മൂഡ് വില്ലേജ് ജോഡുമാർഗ ഹൗസഗൂഡിനടുത്ത് താമസിക്കുന്ന മുഹമ്മദ് ആസിഫ് (34), ഗൂഡ് മസ്ജിദിന് സമീപം താമസിക്കുന്ന എൻ.എ. നിയാസ് (40 ) എന്നിവരാണ് അറസ്റ്റിലായത്. പിലിക്കുള ദൂരദർശൻ സെന്റർ ഗേറ്റിന് സമീപത്ത് നിന്നാണ് മംഗളൂരു സൗത്ത് സബ്ഡിവിഷനിലെ ലഹരിവിരുദ്ധ സംഘം യുവാക്കളെ പിടികൂടിയത്. അസി. പൊലീസ് കമ്മീഷണർ ധന്യ എൻ. നായകിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ആർ. ശിവകുമാർ, എസ്.ഐ ഡി. അരുൺ കുമാർ, ലഹരി വിരുദ്ധ ടീം എസ്.ഐ. പുനീത്, സാജു നയ്യാർ, മഹേഷ്, അക്സർ, തിരുമലേഷ് എന്നിവർ നേതൃത്വം നൽകി.

