മൂന്നുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പരപ്പനങ്ങാടി: 3.300 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പൂക്കോട്ടൂർ അറവങ്കര സ്വദേശി കെ.വി. ശരത് (27), സിദ്ദീഖാബാദ് സ്വദേശി പി.വി. മുഹമ്മദ് (50), എന്നിവരിൽ നിന്നായി യഥാക്രമം രണ്ടുകിലോ 200 ഗ്രാം, 1.100 ഗ്രാം കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.
തിരൂരങ്ങാടി താലൂക്കിലെ എ.ആർ. നഗർ പഞ്ചായത്തിലെ സിദ്ദീക്കാബാദ്, പുതിയത്ത് പുറായ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും സംഘവും കഞ്ചാവ് ശേഖരം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 70,000 രൂപയോളം വിലവരുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തിന് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഷനൂജ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ. പ്രദീപ്കുമാർ, പ്രിവന്റിവ് ഓഫിസർ പി. ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായ ദിദിൻ, അരുൺ, രാഹുൽ രാജ്, ജിഷ്നാദ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സിന്ധു പട്ടേരി വീട്ടിൽ, ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.

