വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsകെവിൻ അലക്സ്, രാഹുൽ സുരേന്ദ്രൻ
കറുകച്ചാൽ: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി ആനത്താറ്റിൽ കെവിൻ അലക്സ് (30), മാമ്മൂട് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (30) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകച്ചാൽ തകിടിയേൽ മാമുണ്ട റോഡിന് സമീപം കഞ്ചാവ് വിൽപന നടത്തുന്നതായി ജില്ല പൊലീസ് മേധാവി എ. ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കറുകച്ചാൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 3.976 കിലോ കഞ്ചാവ് ഇവരിൽനിന്നും പൊലീസ് കണ്ടെടുത്തു.
കറുകച്ചാൽ എസ്.എച്ച്.ഒ പ്രശോഭ്, എസ്.ഐ വിനയകുമാർ, സി.പി.ഒമാരായ സുരേഷ്, വിവേക്, ഷാനിൽ കുമാർ, രതീഷ് എന്നിവരാണ് ഇവരെ അറസ്റ്റ് ചെയതത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

