കഞ്ചാവ് കേസ്: മൂന്നാം പ്രതിയും പിടിയില്‍
text_fieldsഗണേഷ്
പാലക്കാട്: മഞ്ഞക്കുളത്തുനിന്ന് 296.30 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്നാം പ്രതി അറസ്റ്റിൽ. തമിഴ്നാട് താരമംഗലം ഒമല്ലൂർ വെസ്റ്റ് കാർ സ്ട്രീറ്റ് ടി.പി. ഗണേഷിനെയാണ് (45) പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 നവംബർ ഒമ്പതിനാണ് സംഭവം. കഞ്ചാവുമായി നേരത്തേ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഗണേഷിെൻറ പങ്കിനെക്കുറിച്ച് വൃക്തമായത്.ഇയാൾക്കെതിരെ ചന്ദനമരം മുറിച്ചതുൾെപ്പടെ പത്തോളം കേസുൾ നേരത്തെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഗണേഷിെൻറ താരമംഗലത്തെ ജല പ്ലാൻറ് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് കച്ചവടം. സൗത്ത് സി.ഐ ഷിജു എബ്രഹാം, എസ്.ഐ മഹേഷ് കുമാർ, അഡീ. എസ്.ഐമാരായ മുരുകൻ വിജയ്കുമാർ, സീനിയർ സി.പി.ഒ നസീർ, സി.പി.ഒമാരായ രാജീവ്, രമേഷ്, പ്രഭു, മണികണ്ഠൻ, ഷാജഹാൻ, സജീന്ദ്രൻ, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

