അന്തർസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവ് പിടികൂടി
text_fieldsതിരൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായ കഞ്ചാവ് വിൽപന തെളിവ് സഹിതം പിടികൂടി തിരൂർ പൊലീസ്. 100ഓളം അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ചെമ്പ്ര ക്വാർട്ടേഴ്സിൽനിന്നാണ് 600 ഗ്രാം കഞ്ചാവും വിവിധ ഉപകരണങ്ങളും തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ആവശ്യക്കാരായ അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപന തകൃതിയായി നടക്കുന്നത്.
സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ അജയനെ പിടികൂടിയെങ്കിലും ചെറിയ അളവിൽ കഞ്ചാവാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയെന്നതിനാൽ ജാമ്യത്തിൽ വിട്ടയച്ചു.
തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വ്യാപകമാവുന്നുവെന്ന സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ തിരൂർ സി.ഐ എം.ജെ. ജിജോയുടെ നിർദേശത്തെ തുടർന്നാണ് എസ്.ഐ സംഘവും മിന്നൽ പരിശോധന നടത്തിയത്. ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ഹരിദാസൻ, ഷെറിൻ ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ചെമ്പ്ര ക്വാർട്ടേഴ്സിൽനിന്ന് പൊലീസ് കണ്ടെടുത്ത കഞ്ചാവും ഉപകരണങ്ങളും.

