Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
കാപ്പ ചുമത്തി ജയിലിലടച്ചു
cancel
Listen to this Article

തളിപ്പറമ്പ്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പന്നിയൂർ കാരാക്കൊടിയിലെ ചപ്പന്റകത്ത് പുതിയപുരയിൽ ഷംസീറിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പെരിങ്ങോം പൊലീസ് പരിധിയിൽ മോഷണക്കേസിലും തളിപ്പറമ്പിൽ അടിപിടിക്കേസിലും തൃശൂർ വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലും എറണാകുളം റൂറൽ ജില്ലയിലെ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലും കുന്നത്തുനാട് സ്റ്റേഷനിലും മോഷണക്കേസുകളിലും പ്രതിയാണ് ഷംസീർ. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശൻ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടുപ്രകാരമാണ് കാപ്പ ചുമത്തിയത്. സി.പി.ഒമാരായ പ്രമോദ്, ഷാജു, വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CAPA charged and imprisoned
Next Story