വർക്ക്ഷോപ്പിൽനിന്ന് കാർ മോഷണം: പ്രതി പിടിയിൽ
text_fieldsപ്രവീൺ
ആറ്റിങ്ങൽ: വർക്ക്ഷോപ്പിൽനിന്ന് കാർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. വിതുര സ്വദേശി പ്രവീണാണ് (28) പിടിയിലായത്. കാറും കണ്ടെത്തി. നാവായിക്കുളം മങ്ങാട്ട്വാതുക്കൽ ലാൽ വർക്ക് ഷോപ്പിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് നാവായിക്കുളം പട്ടാളംമുക്ക് സഹദേവെൻറ ഇന്നോവ കാർ മോഷണം പോയത്.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നിന് വാളക്കാട് വെച്ച് നിരവധി വാഹനങ്ങൾ ഇടിച്ചുതകർത്ത് നിർത്താതെ പോയ വാഹനം പുനലൂർ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നാണ് കാറും പ്രതിയെയും കല്ലമ്പലം പൊലീസിന് കൈമാറിയത്. വർക്ക്ഷോപ്പിൽനിന്ന് കാർ മോഷ്ടിച്ചതിനൊപ്പം സി.സി.ടി.വി ഉപകരണങ്ങളും പ്രതി കൊണ്ടുപോയി. അതിനാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

