യുവാവിനെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅമൽ ഓമനക്കുട്ടൻ, ലിജോ മാത്യു, മനു പ്രദീപ്, അരുൺ ഓമനക്കുട്ടൻ, അഖിൽ
തൃക്കൊടിത്താനം: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പായിപ്പാട് പള്ളിച്ചിറ കവല മുണ്ടുകോട്ട സ്വദേശികളായ തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിത്തു എന്ന അമൽ ഓമനക്കുട്ടൻ (24), നടുവിലേക്കൂറ്റ് വീട്ടിൽ ലിജോ മാത്യു (23), തടത്തിൽ പറമ്പിൽ വീട്ടിൽ കോഴി മനു എന്ന മനു പ്രദീപ് (25), തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിതിൻ എന്ന അരുൺ ഓമനക്കുട്ടൻ (32), കൊച്ചുപറമ്പിൽ വീട്ടിൽ അഖിൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം രാത്രി എട്ടു മണിക്ക് മുണ്ടുകോട്ട ഭാഗത്തേക്ക് മോട്ടോർസൈക്കിളിൽ വന്ന നാലുകോടി സ്വദേശിയായ യുവാവിനെ വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയുമായിരുന്നു. യുവാവിനോട് ഇവർക്ക് വിരോധം നിലനിന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

