മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
text_fieldsഅഖില
അടൂർ: കെ.എസ്.എഫ്.ഇയിൽ മുക്കുപണ്ടം പണയംവെച്ച് ഒന്നേ കാൽ ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കിടങ്ങയം വടക്ക്, ശൂരനാട് തെക്ക് പെരിങ്ങാടി തെക്കേതിൽ വീട്ടിൽ അഖില ( അശ്വതി -33)യെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.എഫ്.ഇ കടമ്പനാട് ബ്രാഞ്ചിൽ 34.8 ഗ്രാം തൂക്കമുള്ള നാല് വള പണയംവെച്ചാണ് 1,25,000 രൂപ വാങ്ങിയത്. പണയം വെച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പുതുക്കാതിരുന്നതിനെ തുടർന്ന് സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന് കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജർ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ ആലപ്പുഴ കനകക്കുന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

