ബാലികയോട് ലൈംഗിക അതിക്രമം: പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ
text_fieldsഇരവിപുരം: മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം ഒമ്പതു വയസ്സുകാരിയോട് ലൈംഗിക അതിക്രമത്തിന് മുതിർന്ന ആൾ പൊലീസ് പിടിയിലായി.
വടക്കേവിള ഉദയശ്രീ നഗർ 53 ലക്ഷ്മി വിഹാറിൽ രാജേന്ദ്രൻപിള്ള (63) ആണ് ഇരവിപുരം പൊലീസിെൻറ പിടിയിലായത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മാതാവ് വീട്ടിൽ എത്തിയ സമയം പെൺകുട്ടി വിവരം പറയുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇരവിപുരം എസ്.എച്ച്.ഒ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, എ.എസ്.ഐ മഞ്ജുഷ, സി.പി.ഒമാരായ മനാഫ്, ദീപു എന്നിവരടങ്ങിയ സംഘം ഇയാളെ വടക്കേവിളയിലുള്ള വസതിയിൽനിന്നും പിടികൂടുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

