Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ:  ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
cancel
camera_alt

നിതേഷ്

മംഗളൂറു:പ്രി യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിനി വിഷം അകത്തു ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിക്കമംഗളൂർ സ്വദേശി കെ.നിതേഷ്(25) ആണ് അറസ്റ്റിലായത്. ചിക്കമംഗളൂറിലെ കോളജ് വിദ്യാർഥിനി ദീപ്തി (17)യെ വിഷം അകത്ത് ചെന്ന നിലയിൽ ഈ മാസം 10ന് മംഗളൂറു എ.ജെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.14ന് മരിച്ചു.

ദീപ്തിയുടെ ഡയറിക്കുറിപ്പിൽ നിതേഷുമായുള്ള പ്രണയം,ചതി,ഫോൺ അറ്റൻഡ് ചെയ്യാത്ത പ്രയാസം തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നു.ഇത് കണ്ട രക്ഷിതാക്കൾ സംഭവം നടന്ന കുദ്രെമുഖ് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല.ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്നാണ് പോക്സോ ചുമത്തി കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - College student's death: BJP worker arrested
Next Story