പണമിടപാടിനെച്ചൊല്ലി സംഘർഷം: നാലുപേർ അറസ്റ്റിൽ
text_fieldsഅനന്തുഷാജി, അഖിൽ അശോക്, ബിജിൽ, ശ്രീകാന്ത്
വൈക്കം: യുവാക്കൾ തമ്മിൽ പണമിടപാടിനെചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു. അച്ചിനകം മത്തുങ്കൽ ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തുഷാജി (30), വേരുവള്ളി അശ്വതിഭവനിൽ അഖിൽ അശോക് (30), കുടവെച്ചൂർ വെള്ളിയാമ്പള്ളിൽ വീട്ടിൽ ബിജിൽ.വി.ബി (33), കുടവെച്ചൂർ മേലേപറമ്പിൽ വീട്ടിൽ ശ്രീകാന്ത് (27) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
അനന്തുഷാജി ശ്രീകാന്തിൽ നിന്ന് പണം കടംമേടിച്ചത് തിരികെ ചോദിച്ചതിലുള്ള വിരോധംമൂലമാണ് സംഘർഷമുണ്ടായത്. കുടവെച്ചൂർ ഭാഗത്ത് വെച്ച് അനന്തുഷാജി, സുഹൃത്തുക്കളായ അഖിൽ, ബിജിൽ എന്നിവർ ശ്രീകാന്തിനെയും, സുഹൃത്തിനെയും കാണുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഇരുകൂട്ടർക്കുമെതിരെ വൈക്കം പൊലീസ് കേസെടുത്ത് ഇവരെ പിടികൂടുകയായിരുന്നു. ഒരു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.വൈക്കം എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐ എം.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

